സത്യജിത് റേ എഴുതിയ  ഇന്ത്യ

സത്യജിത് റേ : ജന്മശതാബ്ദി ചിന്തകൾ " ചിലരുടെ കല അവരുടെ കാലത്തിന്റെയും സ്ഥലത്തിന്റെയും പരിധികളിൽ മാത്രമായി ഒതുങ്ങുമ്പോൾ മറ്റുചിലരുടേത് മാറുന്ന കാലത്തിനും സ്ഥലത്തിനുമൊപ്പം, വ്യക്തിപരമായി നമ്മുടെ സംവേദനക്ഷമതയ്ക്കും ജീവിതാനുഭവങ്ങൾക്കുമൊപ്പം കൂടുതൽ സങ്കീർണവും എപ്പോഴും സമകാലികവുമായി നമ്മോടൊപ്പം സഞ്ചരിക്കുന്നു, വളരുന്നു. അങ്ങിനെ നോക്കുമ്പോൾ സത്യജിത് റായ് ഇപ്പറഞ്ഞ രണ്ടാം ഗണത്തില്പെടുന്ന കലാകാരനാണ്. നമുക്കെപ്പോഴും തിരിച്ചുപോകാവുന്ന, നമുക്കെപ്പോഴും അഭയം തേടാവുന്ന, ധാർമ്മികപ്രചോദനം നൽകുന്ന, ഒരു ചലച്ചിത്രകാരൻ. ഇന്ത്യ എന്ന ആശയത്തെയും ആദർശത്തെയും യാഥാർഥ്യത്തെയും അതിന്റെ എല്ലാവിധ ഹർഷസംഘർഷങ്ങളോടെയും തന്റെ സിനിമകളിലൂടെ പിന്തുടർന്ന ഒരു ചലച്ചിത്രകാരനാണ് സത്യജിത് റായ്." റേയുടെ ആദ്യ സിനിമാത്രയത്തേയും അവസാന  സിനിമാത്രയത്തേയുംതാരതമ്യം ചെയ്ത് ഇന്ത്യ എന്ന ആശയവും ആശയഭംഗവും വിലയിരുത്തപ്പെടുന്നു സത്യജിത് റേ എഴുതിയ   ഇന്ത്യ സി എസ് വെങ്കടേശ്വരൻ സംസാരിക്കുന്നു

2356 232