ഗാന്ധിയ്ക്ക് ഉത്തരമില്ലാതായ ചോദ്യം
യുദ്ധ -ഹിംസാ നിരാസങ്ങളുടെ ആശയഭംഗി എല്ലാ കാലങ്ങളിലും ഹൃദയാവർജ്ജകമായി തുടരുമെങ്കിലും ഗാന്ധി ഇരുളിൽ തെരഞ്ഞ അതിന്റെ അധികഭംഗികൾ കൂടുതൽ മനോഹരങ്ങൾ ആയിരുന്നു . 1947 ഡിസമ്പർ മൂന്നാം തീയതി ഇന്ത്യൻ സേനാധിപൻ ജനറൽ കരിയപ്പ ഗാന്ധിയെ കാണാൻ ചെന്നു . ചർഖയിൽ നൂൽക്കുന്നതു നിർത്തി ഗാന്ധി പട്ടാള ഓഫീസർക്ക് ചെവി കൊടുത്തു . കരിയപ്പ ഒരു ചോദ്യം ചോദിച്ചു ..ഗാന്ധിയ്ക്ക് മറുപടി ഇല്ലായിരുന്നു. മറുപടി കണ്ടെത്തും മുന്നേ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു . എന്തായിരുന്നു ആ ചോദ്യം? ഗാന്ധിയ്ക്ക് ഉത്തരമില്ലാതായ ചോദ്യം Dilli Dali, a Malayalam Podcast