പ്രകൃതി നിർമ്മിച്ചവർ സംസാരിക്കുന്നു

ഇന്ത്യയിലെ കൊറോണാ വ്യാപനത്തെ രാജ്യത്തെ മുഴുവൻ ജില്ലകളിലും പ്രവചിക്കുവാൻ കഴിയുന്ന ഒരു dashboard ഡൽഹി IIT യിലെ ഗവേഷകർ വികസിപ്പിച്ചു . 'പ്രകൃതി' എന്ന മനോഹരമായ പേരാണ് ഇതിന് ഇട്ടിരിക്കുന്നത് ...ആധികാരികമായി കൊറോണാ വ്യാപനത്തെ മനസ്സിലാക്കാൻ കഴിയുന്ന ഈ ചുവടുവെയ്‌പിന്‌ വലിയ ദേശീയ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത് . പഞ്ചായത്ത് , മുനിസിപ്പൽ , ജില്ലാ , സംസ്ഥാന , കേന്ദ്ര തലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും ഭരണകർത്താക്കൾക്കും ഉടൻ തന്നെ ഉപയോഗിക്കാവുന്ന പ്രകൃതി ആധികാരികമാണ് . ഇന്ന് ദില്ലി ദാലിയിൽ അതിഥികളായി എത്തിയിരിക്കുന്നത് ഈ സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ടു പ്രമുഖരാണ് . ഡൽഹി IIT യിലെ അധ്യാപകരായ ഹരിപ്രസാദും അനൂപ് കൃഷ്ണനുമാണ് . ടീമംഗങ്ങളായ രണ്ടു വിദ്യാർത്ഥികളും പങ്കെടുക്കുന്നു. പഠനത്തിൽ കാണുന്ന ഇന്ത്യയുടെ നില , അതിൽ കേരളം എവിടെ ? ഭാവി എങ്ങനെ ..പ്രകൃതി പറയട്ടെ Dilli Dali, a Malayalam podcast from Delhi

2356 232