ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു മഹാവ്യാധിക്കാലവും
ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു മഹാവ്യാധിക്കാലവും ഇന്ന് മലയാളം കലണ്ടർ പ്രകാരം മേടമാസത്തിലെ കാർത്തിക . ഇന്നാണ് 96 വർഷങ്ങൾക്കു മുൻപേ ചട്ടമ്പിസ്വാമികൾ സമാധി ആയത് . കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ പെരുമ്പാവൂർ ഭാഗത്ത് ഒരു ദലിത് മേഖലയിൽ ഒരു പകർച്ചവ്യാധി പടർന്നപ്പോൾ അവിടെയെത്തിയ ചട്ടമ്പിസ്വാമികളെ കുറിച്ചാണ് ഇന്ന് ദില്ലി ദാലി സംസാരിക്കുന്നത് . ഹിന്ദുമതത്തിലെ ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്ത ചിന്തകൻ , ആധുനിക കേരളം സമൂഹത്തെ സജ്ജമാക്കിയ നായകരിൽ ഒരാൾ . അദ്ദേഹത്തിലെ അപൂർവ വൈദ്യാന്വേഷിയെ കുറിച്ചാണ് സുരേഷ് മാധവ് സംസാരിക്കുന്നത്