രത്തൻ ടാറ്റായുടെ ചിന്തയിലെ ചേരികൾ
കോവിഡ് 19 മുംബൈ നഗരത്തിലെ ചേരികളിൽ വ്യാപിക്കുന്നതിൽ ആശങ്കാകുലനായി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു . നഗരത്തിലെ ചേരികളിലെ കൊറോണാ വ്യാപനം നമ്മുടെ നാണക്കേട് ആണെന്നും അത് അഭിമുഖീകരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ നഗരാസൂത്രണത്തിലെപിഴവുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി . ദില്ലി ദാലിയിൽ പത്രപ്രവർത്തകൻ അമൃത് ലാൽ (Indian Express , Delhi ) ഇതെക്കുറിച്ച് പ്രതികരിക്കുന്നു . പ്രധാനമായും ഇനി പറയുന്ന പ്രശ്നങ്ങളാണ് അമൃത് ലാൽ ഉന്നയിക്കുന്നത് . ഒന്ന് . ചേരി എന്നത് ഒരു നഗരഡിസൈൻ പ്രശ്നമോ അതോ രാഷ്ട്രീയപ്രശ്നമോ ? രണ്ട് : ചേരി ഇന്ത്യൻ മഹാനഗരങ്ങളുടെ സമ്പദ് ഘടനയെ എങ്ങനെ നിലനിർത്തുന്നു ? മൂന്ന് : ചേരികളിലെ കോവിഡ് വ്യാപനം അഭിജാതരെ അലട്ടുന്നത് എന്തുകൊണ്ട് ? നാല് : നമ്മുടെ നഗരങ്ങളിലെ ഭൂവിനിയോഗരീതി മാറ്റം ആവശ്യപ്പെടുന്നുണ്ടോ ?