ദില്ലി -ദാലി : സച്ചിദാനന്ദൻ
പ്രീയ സുഹൃത്തേ , ദില്ലി ദാലി എന്ന മലയാളം പോഡ്കാസ്റ് തുടങ്ങിയിട്ട് ഇത് മുപ്പതാം നാൾ . ശബ്ദമാധ്യമത്തിൽ നടത്തുന്ന ഒരു ചെറിയ പരീക്ഷണമാണ് ഇത്. പുത്തൻ സാങ്കേതികവിദ്യ വിവിധ തരത്തിലുള്ള ആശയപ്രചരണോപാധികൾ ആധുനികമനുഷ്യന് അനുവദിക്കുമ്പോൾ ശബ്ദത്തിന്റെ മനോഹര ലോകത്തിൽ നിൽക്കാൻ തീരുമാനിക്കുന്ന ഒരു മാധ്യമ ഇടപെടൽ ആണ് ദില്ലി -ദാലി . ഈ പോഡ്കാസ്റ്റിനെ ചുരുങ്ങിയ കാലത്തിൽ തന്നെ സ്നേഹിക്കാൻ തുടങ്ങിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ പോഡ്കാസ്റ്റിന് ഈ പേരുവരാനുള്ള കാരണം പ്രീയപ്പെട്ട കവിയും ഗുരുതുല്യനുമായ സച്ചിദാനന്ദൻ 1992 ൽ എഴുതിത്തുടങ്ങിയ 'ദില്ലി -ദാലി' എന്ന കവിതാപരമ്പരയാണ്. പോഡ്കാസ്റ്റ് കൃത്യമായി കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന ആളാണ് സച്ചിമാഷ്. ദില്ലി -ദാലി യുടെ മുപ്പതാം പതിപ്പിൽ ഉൾപ്പെടുത്താനായി അദ്ദേഹം സ്വന്തം ശബ്ദത്തിൽ സ്നേഹപൂർവ്വം തന്നതാണ് 1992 ലെ കവിതാപാരമ്പരയിലെ ആദ്യകവിതയായ 'വീട്'. കൗമാര-യൗവ്വനങ്ങളിൽ സ്വപ്നം കാണാൻ പഠിപ്പിച്ച കവിയ്ക്ക് , പിൽക്കാലത്ത് വഴികാട്ടിയായി കൂടെ നിൽക്കുന്ന ഗുരുഭൂതന് നന്ദി എസ് . ഗോപാലകൃഷ്ണൻ.