"ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?"
മാധവിക്കുട്ടി മഴയുള്ള ഒരു രാത്രിയിൽ അവസാനകാലത്ത് എഴുതിയ ഒരു കുറിപ്പാണ് ഇന്നത്തെ 'ദില്ലി -ദാലി' യിൽ. വേദനയുടെ മഷിയിൽ പേന മുക്കി ബുദ്ധനെ കൂട്ടുപിടിച്ച് കമല സുരയ്യ എന്ന മാധവിക്കുട്ടി എഴുതിയ കുറിപ്പ് . "ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?" 'ഇവിടെ എനിക്ക് സമപ്രായക്കാരില്ല. എല്ലാവർക്കും യൗവ്വനമാണ്...ഞാൻ കൈയ്യെത്താത്ത ഒരിടത്തേക്ക് വലിഞ്ഞു കഴിഞ്ഞു. എനിക്ക് വികാരങ്ങൾ ബാക്കിയില്ല. എൻ്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാൻ കഴിവില്ലാതായി. അത് ഏത് വിചിത്രമായ അശ്വമേധ യാഗത്തിനാണ് തയ്യാറെടുക്കുന്നത് ? Dilli Dali : Episode 19