Episode 3
*കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം******കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം സത്യത്തിന് സാക്ഷിയായ ക്ഷേത്രമാണ്. കേരളത്തിലെ പ്രസിദ്ധവും അതിപുരാതനവുമായ ക്ഷേത്രങ്ങളിൽ ഒന്നായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറ് 5 കിലോമീറ്റർ മാറി പാർവ്വതിപുത്തനാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. പഴയ തലമുറക്കാരും ജ്യോതിഷ പണ്ഡിതന്മാരും 600 വർഷത്തിലേറെ പഴക്കം നിർണ്ണയിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയപ്പെടുന്നത് വനശൈലാദ്രി സ്ഥാനനിവാസിയായ ദേവിയുടെ ആഗമനം ദക്ഷിണ പൂർവ്വ ഭാഗത്തുനിന്ന് വേദശാസ്ത്ര വിജ്ഞാനിയായ ഒരു ബ്രാഹ്മണാചാര്യന്റെ ഉപാസനമൂർത്തിയായി പരിലസിച്ചിരുന്ന ആ ദേവിയെ തന്ത്രിവര്യന്റെ സന്തതസഹചാ ര്യത്വം സിദ്ധിച്ച മടത്തുവീട് തറവാട്ടിലെ കുടുംബകാരണവരായ യോഗിവര്യനോട് ഉപാസിച്ചുകൊളളാൻ തന്ത്രി ഉപദേശിച്ചു. അപ്രകാരം സിദ്ധിച്ച ദേവി ഒരു ബാലികാരൂപത്തിൽ ഗുരുവിന്റെയും, യോഗീശ്വരന്റെയും കൂടെ പുറപ്പെട്ട് തറവാട്ടിൽ കരിക്കകം ക്ഷേത്രസ്ഥാനത്തെത്തി. അവിടെ പച്ചപന്തൽകെട്ടി ദേവിയെ കുടിയിരുത്തുകയും അതിനുശേഷം ക്ഷേത്രം പണികഴിപ്പിച്ച് ഗുരുവിനെ കൊണ്ടുതന്നെ വിധി പ്രകാരം ദേവിയെ പ്രതിഷ്ഠിച്ച് പൂജാദികർമ്മങ്ങൾ നടത്തുകയും ചെയ്തു. ദേവി ഇവിടെ ത്രിഗുണാത്മികയായും, ഭക്തജനങ്ങൾക്ക് അഭിഷ്ടവരദായിനിയായും പരിലസിച്ചുപോരുന്നു. പണ്ട് രാജഭരണകാലം മുതൽ രാജാവിന്റെ നീതി നിർവ്വഹണ കേന്ദ്രമായി അറിയപ്പെട്ടു വരുന്നതാണ് ഈ ക്ഷേത്രം. ഒരു ദേവീ സങ്കൽപ്പത്തെ മൂന്ന് ഭാവങ്ങളിൽ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം.നടതുറന്ന് തൊഴൽ നേർച്ചയുളള ക്ഷേത്രം, സത്യം ചെയ്യിക്കൽ ചടങ്ങുളള ക്ഷേത്രം എന്നീ വിശേഷണങ്ങളിൽ ഈ ക്ഷേത്രം പ്രശസ്തമാണ്.ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിൽ സ്ഥാനത്താണ് ദേവി കുടികൊളളുന്നത്. തച്ചുശാസ്ത്ര വിധിപ്രകാരം ദേവിയെ പഞ്ചലോഹവിഗ്രഹത്തിൽ ഷഢാധാരവിധിപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു. കടുംപായസമാണ് ദേവീയുടെ ഇഷ്ട നിവേദ്യം. അർച്ചന, രക്തപുഷ്പാർച്ചന, സ്വയംവരാർച്ചന,സഹസ്രനാമാർച്ചന, പാൽപായസം, പഞ്ചാമൃതാഭിഷേകം, നെയ്യ് വിളക്ക്, വച്ചുനിവേദ്യം, പൗർണ്ണമിപൂജ, സാരിച്ചാർത്ത്, പിടിപ്പണം വാരൽ, ഉടയാടകൾ നേർച്ച എന്നിവ ഈ നടയിൽ വഴിപാടായി നടത്താവുന്നതാണ്. രക്തചാമുണ്ഡി നട ക്ഷിപ്രപ്രസാദിനിയും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയുമായ ശ്രീ രക്തചാമുണ്ഡി കുടികൊളളുന്ന ആലയമാണ്. ഇവിടെ രൗദ്രഭാവത്തിലുളള രക്തചാമുണ്ഡീ ദേവിയുടെ ചുവർ ചിത്രമാണ്. പണ്ട് രാജഭരണകാലത്ത് നീതി നിർവ്വഹണത്തിനുവേണ്ടി ഈ നടയിൽ വന്ന് സത്യം ചെയ്യുക എന്നത് ഒരു ചടങ്ങായിരുന്നു അങ്ങിനെ കൊട്ടാരത്തിൽ നിന്നും വിളംബരം ചെയ്ത പേരാണ് "സത്യത്തിനു സാക്ഷിയായ ക്ഷേത്രം "എന്നുള്ള നാമധേയം. ഇപ്പോഴും നാടിന്റെ നാനാഭാഗത്തുന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും സത്യം തെളിയിക്കുന്നതിന് 101 രൂപ പിഴ അടച്ച് നട തുറന്ന് ഈ ആധുനിക യുഗത്തിലുംകുറ്റവും, ശിക്ഷയും , നീതിയും അനീതിയും തെളിയിക്കപ്പെടാതെ വരുന്ന നിരവധി കേസുകൾ ദേവി സാന്നിധ്യത്തിൽ സത്യം ചെയ്തു വിളിച്ചപേക്ഷിക്കുന്നതും തീർപ്പു കൽപ്പിക്കുന്നതും ഇവിടത്തെ നിത്യ സംഭവങ്ങളാണ്. രക്തചാമുണ്ഡിക്ക് കടുംപായസമാണ് ഇഷ്ടനിവേദ്യം. ഈ നടയിലെ നടതുറപ്പ് നേർച്ച ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ 7.15 മുതൽ 11 മണിവരെയും വൈകുന്നേരം 4.45 മുതൽ 6 മണിവരെയും നടത്താവുന്നതാണ്. ശാന്തസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ ശ്രീബാലചാമുണ്ഡി ദേവി കുടികൊളളുന്ന ബാലചാമുണ്ഡിനട. ഇവിടെ സൗമ്യരൂപത്തിലുളള ശ്രീബാലചാമുണ്ഡീ ദേവിയുടെ ചുവർചിത്രമാണ്. ദേവീനടയ്ക്കും രക്തചാമുണ്ഡീനടയ്ക്കും തൊട്ട് തെക്കുവശത്തായി ചാമുണ്ഡനിഗ്രഹം കഴിഞ്ഞ്‌കോപമെല്ലാം ശമിച്ച് ശാന്തരൂപത്തിൽ ദേവി കുടികൊളളുന്നു എന്നാണ് വിശ്വാസം. ശത്രുദോഷമുൾപ്പെടെ എന്ത് ദുരിതവും, വിഷമവും നിമിഷാർദ്ധം കൊണ്ട് ഭസ്മീകരിക്കുന്നഉഗ്രരൂപിണിയായ ഇവിടുത്തെ രക്ത ചാമുണ്ഡി നടയും, കുഞ്ഞുങ്ങളുടെയും, വിദ്യാർത്ഥികളുടെയും സങ്കടമകറ്റുന്ന മംഗല്ല്യവരദായനിയും, സന്താനവരദായനിയുമായ ശാന്തരൂപിണിയായ ഇവിടുത്തെ ബാലചാമുണ്ഡി നടയും ഭക്ത ജനങ്ങളുടെ നേർച്ചയായി നട തുറക്കുമ്പോൾ ഈ നടകളിൽ നിന്ന് മനമുരുകി പ്രാർത്ഥിച്ചാൽ ആ ക്ഷണം അമ്മ അനുഗ്രഹിച്ച് ഐശ്വര്യ സമൃദ്ധി ചൊരിയും എന്നാണ് കരിക്കകം ക്ഷേത്രത്തിലെ വിശ്വാസം. കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ ഉൽസവ ദിവസങ്ങളിൽ മറ്റ്‌ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നടക്കുന്ന അന്നദാന സദ്യ വളരെ പ്രതേ്യകതകൾ നിറഞ്ഞതാണ്. ക്ഷേത്രത്തിൽ നിന്നും കീഴ്ശാന്തി അന്നദാനപ്പുരയിലെത്തി ദേവിയുടെ തീർത്ഥംതളിച്ച് നിവേദിച്ചതിനുശേഷം ദേവിയുടെ പ്രസാദമായിട്ട് അന്നദാനസദ്യ ഇലയിട്ട് ഭക്തജനങ്ങൾക്ക് വിളമ്പി നൽകുന്നത്.