സുന്ദരികളും സുന്ദരന്മാരും | ഉറൂബ് | നോവൽ സാഹിത്യമാല

ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി--നാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി---വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനിക പൂര്‍വ്വകമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താല്‍ നിര്‍ണ്ണ യിക്കപ്പെട്ട സ്വത്വഘടനയില്‍നിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തിബോധത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രംതന്നെയാണ് ഉറുബ്‌നോവലായി എഴുതുന്നത്.

2356 232