ബാല്യകാലസഖി | വൈക്കം മുഹമ്മദ് ബഷീർ | നോവൽ സാഹിത്യമാല
മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ഈ നോവലിനെ പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്.കേൾക്കാം, ബാല്യകാലസഖി