ഖസാക്കിന്റെ ഇതിഹാസം ഒ വി വിജയൻ നോവൽ സാഹിത്യമാല
ആധുനികാനന്തര ഭാവുകത്വത്തെ പ്രകാശിപ്പിച്ച നോവൽ, മലയാള നോവൽ സാഹിത്യചരിത്രത്തെ ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തര കാലഘട്ടമെന്നും വിഭജിച്ച കൃതി - ഈ വിശേഷണങ്ങൾ ഒക്കെയും ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് സ്വന്തം. സാഹിത്യലോകത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. നന്മയുടെ വിളനിലങ്ങളായ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച നോവൽ കൂടിയാണിത്..ഖസാക്ക് വീണ്ടും വീണ്ടും വായിക്കപ്പെടുന്നു... വിശകലനങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു...സാഹിത്യ ലോകത്ത് മാറ്റത്തിന്റെ പതാകയായി നിലകൊള്ളുന്നു...