വർഗീയവിഷം ചീറ്റുന്നവർ അറിയാൻ | The Rear Mirror | Dr. Tom Olikkarott
''അച്ചൻ'' കസവുമുണ്ടുടുത്ത് വധുവിന്റെ ''അച്ഛനായി'' കതിർമണ്ഡപത്തിൽ.....ഒല്ലൂര്‍: മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തിലെതാലികെട്ട് കഴിഞ്ഞ് ഹരിതയുടെയും ശിവദാസിന്റെയും കൈകള്‍ ചേര്‍ക്കുമ്പോള്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ ഒരു അച്ഛന്റെ സ്ഥാനത്തായിരുന്നു.....സ്വന്തം മകളെപ്പോലെ വളര്‍ത്തിയ ഹരിത എന്ന പെൺകുട്ടിയ്ക്കു വേണ്ടി അദ്ദേഹം അൽപ നേരത്തേയ്ക്ക് തന്റെ പുരോഹിത വസ്ത്രം മാറ്റിവച്ച് കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു.....ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത എത്തപ്പെട്ടത്.....പിന്നീട് ആശ്രമത്തിന്റെ മകളായിത്തന്നെ വളർന്ന ഹരിതയെ യു.പി. സ്‌കൂള്‍ പഠനത്തിന് മാളയിലെ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ത്തു.....ഇതേ സ്‌കൂളിലായിരുന്നു അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്....പിന്നീട് ഇവര്‍ തമ്മില്‍ കണ്ടത് വിവാഹപ്പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തിലെത്തിയപ്പോഴാണ്....കുറച്ചുനാള്‍മുമ്പ് അന്നത്തെ യു.പി. ക്ലാസിൽ പഠിച്ചവരുടെ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്....യു.എ.ഇ.യില്‍ അക്കൗണ്ടന്റാണ് ശിവദാസ്....ഹരിത അഹമ്മദാബാദില്‍ നഴ്‌സായും ജോലി ചെയ്യുകയായിരുന്നു....സൗഹൃദ കൂട്ടായ്മയിലെ കണ്ടുമുട്ടൽ വിവാഹാലോചനയിലെത്തിയപ്പോൾ ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തിലെത്തി പെണ്ണുകാണൽ ചടങ്ങും നടത്തി.... ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാദര്‍.ജോർജ് കണ്ണംപ്ലാക്കൽ അച്ഛന്റെ സ്ഥാനത്തുനിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്....ആശ്രമത്തിലെ അന്തേവാസികള്‍ക്കൊപ്പം വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുക്കിയ സദ്യയ്ക്ക് ശേഷം വൈകീട്ട് 80 പേരുമായി വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി....അടുത്തമാസം ശിവദാസ് ദുബായിലേക്കു മടങ്ങുമ്പോള്‍ ഒപ്പം ''അച്ഛന്റെ''സ്വന്തം മകൾ ഹരിതയുമുണ്ടാകും കൂട്ടിന്...1994-ല്‍ മദര്‍ തെരേസയാണ് ദിവ്യഹൃദയാശ്രമത്തിന് ശിലയിട്ടത്...