Painless Delivery
Click to Watch the Video: https://youtu.be/3u51T0r8IWAചിലർക്കെങ്കിലും പ്രസവവേദന അതികഠിനവും അസഹനീയവും ആവാറുണ്ട്. എന്നാൽ നൂതനവും സുരക്ഷിതവുമായ എപ്പിഡ്യൂറൽ വഴി വേദനയില്ലാതെ തന്നെ പ്രസവിക്കാം. ഇത്തരം സംവിധാനങ്ങൾ ഏറെ വർഷങ്ങളായിട്ട് ഉണ്ടെങ്കിലും പൊതുജനങ്ങൾക്കിടയിൽ ഇതേക്കുറിച്ചുള്ള അവബോധം കുറവാണ്.'നൊന്തു' പ്രസവിച്ചാലേ അമ്മയാകുള്ളൂ എന്നുള്ള തരം യാതൊരു ശാസ്ത്രീയഅടിസ്ഥാനവുമില്ലാത്ത ചിന്തകളും പലപ്പോഴും അമ്മയാകാൻ പോകുന്ന സ്ത്രീയുടെ ആയാസത്തിന് കുറവ് വരുത്തുന്ന ഇത്തരം സംവിധാനങ്ങൾ വിനിയോഗിക്കുന്നതിന് വിഘാതമായി നിൽക്കുന്നു. അനസ്തീസിയോളജിസ്റ്റ് ഡോ.മിന്ന സംസാരിക്കുന്നു.Dr Minna, Anesthesiologist,speaks about Epidural analgesia for labour through APOTHEKARYAM-Doctors Unplugged.